മറിഞ്ഞു പോയ ഡയറി താളുകളിലെവിടെയോ
ഒരു മയില്‍പീലി അടയാളമായി വച്ചിരുന്നു.
കിറുക്കു പിടിച്ച മനസ്സിന്‍ടെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ക്കിടയിലിരുന്നു
ആ മയില്‍പീലി പേടിച്ച്,മരിച്ചു പോയിട്ടുണ്ടാകണം....
പാവം മയില്‍പീലി..................
എന്റെ ക്യമ്പസ്സില്‍ നിറമുള്ള പൂക്കളില്ലായിരുന്നു,
തണുത്ത കാറ്റ് വീശുന്ന മരങ്ങളോ,ഓര്‍മപെടുത്തലുകളുമായി
ലൈബ്രറിയുടെ ഇടനാഴികളോ ഉണ്ടായിരുന്നില്ല..,
പക്ഷെ ബുജികളുടെ വായനയും
സൌഹൃദങ്ങളുടെ അനന്ത സമുദ്രവും നിറഞ്ഞു നിന്നിരുന്നു.
ഭ്രാന്തന്‍ ചിന്തകള്‍ തലച്ചോറിനെ,
ഒതുക്കി അമര്‍ത്തി വച്ച്
ഹൃദയവുമായി ആയിരുന്നു മല്പിടുത്തം
പേന കത്തിയായും അക്ഷരങ്ങള്‍ രക്തമായും
അടര്‍ന്നു വീണുകൊണ്ടേയിരുന്നു.............
അന്ന് ഞാന്‍ എന്നെ തിരിച്ചറിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ........