മരണത്തിനു എന്തു തണുപ്പാണ്....
ഒരു മഴയുടെ തണുപ്പ് നെഞ്ജിലേക്ക് അരിച്ചിറങ്ങുന്ന പോലെ,
കാലുകളൊക്കെ മരവിക്കുകയാണൊ....?
ശരീരത്തിനു വല്ലാത്ത ഭാരം,
ഒരു മഞ്ഞുകട്ട ഇരിക്കുന്ന പോലെ തോന്നുന്നു
ശരീരംനെഞ്ജിനുള്ളില്‍ നീര്‍മണി പോലെ ഒരു നോവ്....
എന്തിനൊക്കെയോ ഉള്ള ആവേശംഎന്താണിത്.........???
ഇപ്പോ തണുപ്പ് ഹൃദയത്തിലാകെ വ്യാപിച്ചിരിക്കുന്നു
മെല്ലെ വളരെ മെല്ലെ അത്,
തലച്ചോറിനെ കീഴടക്കുന്നു
ഇനി എന്റെ ഹൃദയം ഉണരില്ല
മിഴികള്‍ വസന്തം തേടുകില്ല
കൈകള്‍ സ്വന്തം ആക്കാന്‍ ആഗ്രഹിക്കില്ല....
ഒന്നും ഒന്നും........................
ഒന്നും ഇല്ലതെ വന്നു
ഒന്നും ഇല്ലതെ മടങ്ങുന്നു
ഒരു യാത്ര ഇവിടെ പൂര്‍ണമാകുന്നു
ജനനം തൊട്ട് മരണം വരെയുള്ള മനുഷ്യന്ടെ യാത്ര,
ജീവിതം എന്ന യാത്ര...............
3 comments:
മരണം ഒരു ശാശ്വത സത്യം തന്നെ, എന്നാലും ...
നെഞ്ചിലേക്ക്..നെഞ്ചിനുള്ളില്� (ശ്രദ്ധിക്കുമല്ലോ )
നിലാവിലൂടെ നടന്നു നടന്നേ,
കയറിവരൂ ഈ ബൂലോഗത്തിലേക്ക്.
നന്നായിരിക്കുന്നു വരികള്‍.
-സുല്‍
കൊള്ളാം... ഇഷ്ടമായി
:)
Post a Comment