Tuesday, December 18, 2007

ഉപഗുപ്തന്‍ വിളിക്കുന്നു പിന്നെയും


നിന്റെ അശുദ്ധമാക്കപ്പെട്ട

ആത്മാവിനെ എനിക്കു തരിക

ഞാന്‍ നിന്നെ ധന്യതയിലേയ്ക്കുയര്‍ത്താം

ഞാന്‍ ദൈവദൂതനാകുന്നു

മാത്രമല്ലനിന്റെ ഒരെ ഒരു കാമുകനും

ഞാന്‍ നിന്നെ എന്നേ

എന്റെആത്മാവിന്ടെ ഭാഗമാക്കിയിരുന്നു.

പക്ഷെ നീയെന്നെ

നിന്ടെ മാംസത്തിന്ടെ ഭാഗമാക്കി.

നിന്റെദാഹവും ത്രിഷ്ണയും

ജീവിതം ജീവിച്ചു തീര്‍ക്കനായിരുന്നു

എന്റേത് ആത്മാവിന്റെ ലയനവും

ഞാന്‍ നിന്റെ പ്രിയനാകുന്നു

നീ എന്നൊടൊപ്പം വരിക...

കീറിമുറിക്കപ്പെട്ട നിന്റെ ശരീരം

ഈ മണ്ണില്‍ ലയിച്ചു തീരട്ടെ

പക്ഷെ എന്റെ ജന്മാന്തര കാമുകിയായ

നിന്റെ ആത്മാവു എന്റേതാണ്

അതു എനിക്കു തന്നേയ്ക്കുക...

Sunday, December 16, 2007

ശംഖ്

ആര്‍ക്കുന്ന സമുദ്രത്തെ ഉള്ളില്‍ പേറുന്ന ശംഖ്,
ഞാന്‍ പറയട്ടെ,

നിന്നൊടെനിക്ക് പ്രണയമാണ്...
എന്ടെയുള്ളില്‍ ഞാന്‍ സൂക്ഷിക്കുന്ന അഗ്നി,

നിന്ടെയുള്ളില്‍ നീ സൂക്ഷിക്കുന്ന ഹുംങ്കാരം...
നമ്മള്‍ ഒരുപോലെയാണ്...
തിരമാലയുടെ തലോടലില്‍ നീ പുളകം കൊള്ളാറുന്ട്,
നനയിക്കുന്ന തണുപ്പുള്ള ഓര്‍മകളുടെ തലോടലില്‍ ഞാനും.
എന്ടെ പ്രണയം മാംസനിബദ്ധമാകുന്നില്ല
ഞാന്‍ നിന്നിലെ തണുപ്പിനെയാണ്(ആത്മാവിനെ) പ്രണയിക്കുന്നത്.
ഞാന്‍ എന്നും ഇതുപോലെയാണ്
വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും

നിന്ടെയുള്ളിലും നീ സൂക്ഷിക്കുന്നന്ടല്ലൊ?
വെറുതെ...
എന്ടെ സ്വത്വം തേടി അലയുകയാണിന്നു ഞാന്‍
കാത്തിരിപ്പു തുടരട്ടെ....

Wednesday, December 12, 2007

അടിമത്തം....




രക്തമിറ്റുന്ന ചിന്തകളില്‍


എന്റെ സ്വാതന്ത്ര ദാഹം


ഒളിഞ്ഞിരിക്കുന്നു.


പക്ഷെ,


ഞാനെത്രത്തോളം


അടിമത്തത്തിലേയ്ക്കു


നീങ്ങുകയാണെന്ന സത്യം


ഞാന്‍ ഉള്‍ക്കൊള്ളുന്നു.


'പ്ലാസ്റ്റിക് കണ്ണുള്ള അല്‍സേഷ്യന്‍ പട്ടി'*യെ


ഞാന്‍ കാണുന്നുന്ട്


എന്റെയുള്ളില്‍,


അതെന്നെ തന്നെ


വികാരങ്ങളൊന്നുമില്ലതെ


നോക്കിയിരിക്കുന്നു.


അടിമത്തം എന്നെ ബന്ധിച്ചിരിക്കുന്നു,


ആ പ്ലാസ്റ്റിക് കണ്ണുകള്‍ മൂലമുന്ടായ അടിമത്തം....




................*ജോണ്‍ എബ്രഹാമിന്ടെ ചെറുകഥ.

Tuesday, December 11, 2007

യാത്ര...



വഴിയിലെങ്ങോ നഷ്ടമായഎന്റെ സ്വപ്നം...

ഉള്ളിലെ അമ്മത്തൊട്ടിലില്

‍വീണ്ടും തരംഗമുണര്‍ത്തുന്നു..

എന്തിന്‍ നീ വീണ്ടും

എന്റെ പാതയില്‍ ഒരു വഴിപോക്കനായി വന്നു?

നിന്റെ കണ്ണുകളിലെ

നീലിമസ്പര്‍ശിച്ചതെന്ടെ മിഴിനീരിലായിരുന്നല്ലൊ...

പക്ഷെ,ഇന്ന് ഞാന്‍ യാത്ര പോകുന്നു,

നീ കാണാത്ത ഒരിടത്തേയ്ക്ക്...

നിന്റെ വാക്കുകള്‍

എന്നെതേടാത്ത ഒരിടത്തേയ്ക്ക്

ഇനി..

യാത്ര,യാത്ര............യാത്ര...