നിന്റെ അശുദ്ധമാക്കപ്പെട്ട
ആത്മാവിനെ എനിക്കു തരിക
ഞാന്‍ നിന്നെ ധന്യതയിലേയ്ക്കുയര്‍ത്താം
ഞാന്‍ ദൈവദൂതനാകുന്നു
മാത്രമല്ലനിന്റെ ഒരെ ഒരു കാമുകനും
ഞാന്‍ നിന്നെ എന്നേ
എന്റെആത്മാവിന്ടെ ഭാഗമാക്കിയിരുന്നു.
പക്ഷെ നീയെന്നെ
നിന്ടെ മാംസത്തിന്ടെ ഭാഗമാക്കി.
നിന്റെദാഹവും ത്രിഷ്ണയും
ജീവിതം ജീവിച്ചു തീര്‍ക്കനായിരുന്നു
എന്റേത് ആത്മാവിന്റെ ലയനവും
ഞാന്‍ നിന്റെ പ്രിയനാകുന്നു
നീ എന്നൊടൊപ്പം വരിക...
കീറിമുറിക്കപ്പെട്ട നിന്റെ ശരീരം
ഈ മണ്ണില്‍ ലയിച്ചു തീരട്ടെ
പക്ഷെ എന്റെ ജന്മാന്തര കാമുകിയായ
നിന്റെ ആത്മാവു എന്റേതാണ്
അതു എനിക്കു തന്നേയ്ക്കുക...
5 comments:
:)
തൃഷ്ണ... thr^shNa
ഞാന്‍ നിന്റെ പ്രിയനാകുന്നു
മറുകുറിപ്പ്: നീയെന്റെ പ്രിയതമയുമാകുന്നു.
നീ എന്റ്റേതും ഞാന്‍ നിന്റേതുമാകുന്നു.
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..
വേഡ് വെരിഫിക്കേഷന്‍ എടുത്തുമാറ്റിയാല്‍ കൊള്ളാമായിരുന്നു..:)
Keep it up... Kooduthal onnum parenilla... Very good...
kalakkeetto.....
very nice........
Post a Comment