Sunday, December 16, 2007

ശംഖ്

ആര്‍ക്കുന്ന സമുദ്രത്തെ ഉള്ളില്‍ പേറുന്ന ശംഖ്,
ഞാന്‍ പറയട്ടെ,

നിന്നൊടെനിക്ക് പ്രണയമാണ്...
എന്ടെയുള്ളില്‍ ഞാന്‍ സൂക്ഷിക്കുന്ന അഗ്നി,

നിന്ടെയുള്ളില്‍ നീ സൂക്ഷിക്കുന്ന ഹുംങ്കാരം...
നമ്മള്‍ ഒരുപോലെയാണ്...
തിരമാലയുടെ തലോടലില്‍ നീ പുളകം കൊള്ളാറുന്ട്,
നനയിക്കുന്ന തണുപ്പുള്ള ഓര്‍മകളുടെ തലോടലില്‍ ഞാനും.
എന്ടെ പ്രണയം മാംസനിബദ്ധമാകുന്നില്ല
ഞാന്‍ നിന്നിലെ തണുപ്പിനെയാണ്(ആത്മാവിനെ) പ്രണയിക്കുന്നത്.
ഞാന്‍ എന്നും ഇതുപോലെയാണ്
വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും

നിന്ടെയുള്ളിലും നീ സൂക്ഷിക്കുന്നന്ടല്ലൊ?
വെറുതെ...
എന്ടെ സ്വത്വം തേടി അലയുകയാണിന്നു ഞാന്‍
കാത്തിരിപ്പു തുടരട്ടെ....

3 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആര്‍ദ്രമീ വരികള്‍ !!

My Snaps said...

Njan vayichu...

Feeling bit diff... Ithum nilavathu ekayayi nadakkunnathu pole oru pratheethi... I like it very much...

Keep it up...!

Shalu...

Unknown said...

മാംസനിബദ്ധമല്ലാത്ത പ്രണയം ഉദാത്തമായ ഒരാശയമാണ് ! അല്ലെങ്കിലും മാംസനിബദ്ധമല്ലാത്താകുമ്പോഴേ പ്രണയം പ്രണയമാവുന്നുള്ളൂ ! തന്നെയൊഴികെ സര്‍വ്വതിനെയും പ്രണയിക്കാന്‍ കഴിയണമായിരുന്നു എല്ലാവര്‍ക്കും !!