എന്റെ സ്വാതന്ത്ര ദാഹം
ഒളിഞ്ഞിരിക്കുന്നു.
പക്ഷെ,
ഞാനെത്രത്തോളം
അടിമത്തത്തിലേയ്ക്കു
നീങ്ങുകയാണെന്ന സത്യം
ഞാന്‍ ഉള്‍ക്കൊള്ളുന്നു.
''പ്ലാസ്റ്റിക് കണ്ണുള്ള അല്‍സേഷ്യന്‍ പട്ടി''യെ
ഞാന്‍ കാണുന്നുണ്ട്.്
എന്റെയുള്ളില്‍,
അതെന്നെത്തന്നെ
വികാരങ്ങളൊന്നുമില്ലതെ
നോക്കിയിരിക്കുന്നു.
അടിമത്തം എന്നെ ബന്ധിച്ചിരിക്കുന്നു,
ആ പ്ലാസ്റ്റിക് കണ്ണുകള്‍ മൂലമുണ്ടായ അടിമത്തം....
published in gulfmalayaly.com
No comments:
Post a Comment